കുഴല്‍മന്ദം: കുഴല്‍മന്ദം കൊടുവായൂര്‍ റോഡില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പെരുവെമ്പ് പുത്തന്‍വീട്ടില്‍ കൃഷ്ണദാസ് (48) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചക്കാണ് അപകടം. യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: രജിത. പിതാവ്: പി.കെ. മാണിക്കന് (പെരുവെമ്പ് ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡൻറ്, സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി). മാതാവ്: ചെമ്പകവല്ലി. സഹോദരങ്ങള്‍: ഹരിദാസ്, തുളസിദാസ്, കൃഷ്ണവേണി, സൂര്യപ്രഭ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍.