വളാഞ്ചേരി: വീട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ കൊടുമുടി പൈങ്കണ്ണിത്തൊടി സൈനുൽ ആബിദീെൻറ മകൻ മുഹമ്മദ് സവാദാണ് (19) മരിച്ചത്. ഇരിമ്പിളിയം ജി.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥിയാണ്. ശനിയാഴ്ച രാവിലെ 11.30നാണ് സംഭവം. തൂതപ്പുഴയിലെ മലഞ്ചുഴി കടവിൽ കുളിക്കാനിറങ്ങിയ സവാദ് കയത്തിൽ താഴുകയായിരുന്നു. നാട്ടുകാരുടെ തിരച്ചിലിനൊടുവിൽ കൊടുമുടി കടവിൽനിന്ന് കണ്ടെത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്േമാർട്ടത്തിനുശേഷം ഞായറാഴ്ച ഖബറടക്കും. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: മുഹമ്മദ് ശാമിൽ, മുഹമ്മദ് ഷഹൽ, മുഹമ്മദ് ശിഹാൻ.