മാന്നാർ: കുരട്ടിശ്ശേരി നാലാം വാർഡിൽ തൃക്കുരട്ടി പടിഞ്ഞാറെനടക്ക് സമീപം ശിവരംഗത്ത് വീട്ടിൽ പരേതനായ എൻ. രാമകൃഷ്ണൻ നായരുടെ (വരയന്നൂർ രാഘവൻനായർ) ഭാര്യ എൽ. ഭാർഗവിയമ്മ (93) നിര്യാതയായി. മാന്നാർ നായർ സമാജം ഗേൾസ് ഹൈസ്കൂൾ റിട്ട. അധ്യാപികയും ചുടുകാട്ടിൽ കുടുംബാംഗവുമാണ്. മക്കൾ: കെ.ആർ. ശങ്കരൻ നായർ (റിട്ട. എൻജിനീയർ, അഡ്കോ - അബൂദബി), ശാരദ എസ്. പിള്ള, കെ.ആർ. ശങ്കരനാരായണൻ നായർ ( എൻ.എസ്.എസ് കരയോഗം സെക്രട്ടറി, മാന്നാർ സർവിസ് സഹകരണ ബാങ്ക് ബോർഡ് അംഗം), ഇന്ദിര ജി. നായർ. മരുമക്കൾ: ഡോ. കമല എസ്. നായർ (ഭാഗി നഴ്സിങ് ഹോം, മാന്നാർ), സാവിത്രി എസ്. നായർ, വി. ഗോപിനാഥൻ നായർ (ഐ.ഡി.പി.എൽ - ചെന്നൈ), പരേതനായ എൻ.ശങ്കരപ്പിള്ള (റിട്ട. എൻജിനീയർ - അഡ്മ- അബൂദബി). സഞ്ചയനം 18ന് രാവിലെ 8.30.