അമ്പലപ്പുഴ: വിദ്യാർഥിനിയെ ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് സജിന നിവാസിൽ റിട്ട. എസ്.ഐ സ്വാമിനാഥൻ-ജലജ ദമ്പതികളുടെ മകൾ സജിനയാണ് (22) മരിച്ചത്. അമ്പലപ്പുഴ പടിഞ്ഞാറെ നടയിലെ ബന്ധുവീട്ടിലെത്തിയ പെൺകുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. കല്ലൂപ്പാറ എൻജിനീയറിങ് കോളജ് ഒന്നാംവർഷ ബി.ടെക് വിദ്യാർഥിനിയാണ്.