മാന്നാർ: ചെന്നിത്തല തെക്ക് കോട്ടപ്പുറത്ത് വീട്ടിൽ കെ.ഇ. ചെറിയാൻ (96) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ലളിത, ലത, പരേതനായ ഷാജി. മരുമക്കൾ: അലക്സ് ജോസ് കണിയാന്തറ, പരേതനായ ജേക്കബ് കുര്യൻ കൈപ്പള്ളി മാലിൽ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ശാലേം മാർത്തോമ പള്ളി സെമിത്തേരിയിൽ.