മറയൂർ: ആനക്കാൽപട്ടിയിൽ സ്വകാര്യ വ്യക്തിയുടെ മഡ്ഹൗസിൽ വിനോദസഞ്ചാരി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം കലൂർ ഇലത്തേരിയിൽ വീട്ടിൽ ജോർജ് ജോളിയാണ് (66) മരിച്ചത്. കുടുംബാംഗങ്ങളുമായി വിനോദ സഞ്ചാരത്തിനെത്തിയ ജോർജ് മുറിയെടുത്ത് കിടന്നുറങ്ങി. പുലർച്ചയാണ് കുടുംബാംഗങ്ങൾ മരണവിവരം അറിഞ്ഞത്. ഭാര്യ: ലില്ലി. മകൻ: കെൻ. മൃതദേഹം എറണാകുളത്തേക്ക് കൊണ്ടുപോയി.