അടിമാലി: ഓേട്ടാറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അധ്യാപകൻ മരിച്ചു. അടിമാലി മച്ചിപ്ലാവ് കാെച്ചകരാട്ട് വീട്ടിൽ ഡെന്നിസാണ് (46) മരിച്ചത്. കോതമംഗലം സെൻറ് ജോർജ് സ്കൂളിലെ കായികാധ്യാപകനാണ്. ശനിയാഴ്ച രാത്രി എട്ടിന് ചാറ്റുപാറ അമ്പലപ്പടിയിലാണ് ഡെന്നിസ് സഞ്ചരിച്ച ബൈക്ക് ഓേട്ടായുമായി കൂട്ടിയിടിച്ചത്. ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബീന (അധ്യാപിക, അടിമാലി എഫ്.എം.ജി.എച്ച്.എസ്.എസ്). മക്കൾ: നിഹ്റ, നേഹ. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ. അടിമാലി പൊലീസ് നടപടി സ്വീകരിച്ചു.