ഹരിപ്പാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന സ്വകാര്യ ആശുപത്രി ജീവനക്കാരി മരിച്ചു. താമല്ലാക്കൽ ചിറ്റിശ്ശേരി കിഴക്കതിൽ നാണുവിെൻറ ഭാര്യ ശോഭയാണ് (56) മരിച്ചത്. ഡാണാപ്പടി സ്വകാര്യ ആശുപത്രി ജീവനക്കാരിയായിരുന്ന ശോഭ ചൊവ്വാഴ്ച രാവിലെ 6.30ന് ജോലി കഴിഞ്ഞ് മകളുമൊത്ത് സ്കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോൾ താമല്ലാക്കൽ ജങ്ഷനുസമീപം പിന്നിൽനിന്ന് വന്ന പെട്ടിഓട്ടോ ഇടിച്ചാണ് അപകടം. ഉടൻ നാരകത്തറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെ 10.30ന് മരിച്ചു. സംസ്കാരം ഞായറാഴ്ച നടക്കും. മക്കൾ: വീണ, വിനീത്.