ചങ്ങനാശ്ശേരി: റെയിൽവേ ട്രാക്കിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ച് നടക്കുന്നതിനിടെ ട്രെയിൻതട്ടി ഗൃഹനാഥന് മരിച്ചു. നാലുകോടി കൊല്ലാപുരം ഒട്ടത്തില്ക്കടവ് ഭാഗത്ത് ചെമ്പന്‍കുളം വീട്ടില്‍ പരേതനായ കേശവെൻറ മകന് ഓമനക്കുട്ടനാണ് (55) മരിച്ചത്. വെള്ളിയാഴ്ച രാത്രി നാലുകോടി റെയില്‍വേ ക്രോസിലായിരുന്നു സംഭവം. ചങ്ങനാശ്ശേരിയില്‍നിന്ന് തിരുവല്ലയിലേക്ക് പോയ ട്രെയിനാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പാളത്തിനുസമീപത്തേക്ക് തെറിച്ചുവീണു. പിന്നീട് ഇതുവഴി എത്തിയവര്‍ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തൃക്കൊടിത്താനം പൊലീസ് നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകി. മാതാവ്: കുഞ്ഞമ്മ. ഭാര്യ: ഉഷ. മക്കള്‍: ഷിനു, ഷില്പ.