എടപ്പാൾ: തവനൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും വട്ടംകുളം മണ്ഡലം മുൻ കോൺഗ്രസ് പ്രസിഡൻറുമായ വട്ടംകുളം തൈക്കാട് സ്വദേശി കൊടക്കാട്ട് മുഹമ്മദ് (75) നിര്യാതനായി. തെരഞ്ഞെടുപ്പ് ദിനത്തിൽ കവുപ്രയിലെ ബൂത്തിന് മുന്നിൽ കുഴഞ്ഞു വീണതിനെത്തുടർന്ന് എടപ്പാളിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. വേങ്ങരയിലെ കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. തവനൂർ അതളൂരിലായിരുന്നു താമസം. വട്ടംകുളം തൈക്കാട് പരേതരായ ബാപ്പുവിെൻറയും ആയിശയുടെയും മകനാണ്. ഭാര്യ: പരേതയായ കുഞ്ഞിമ്മ. മക്കൾ: സമീർ, സമീറ. മരുമക്കൾ: അഷറഫ്, ഹുസ്ന. വട്ടംകുളം പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ, കൺവീനർ, തിരൂർ ബ്ലോക്ക് കോൺഗ്രസ് നിർവാഹക സമിതി അംഗം, തിരൂർ നിയോജക മണ്ഡലം യു.ഡി.എഫ് വൈസ് ചെയർമാൻ, തവനൂർ നിയോജക മണ്ഡലം യു.ഡി.എഫ് ജോ. കൺവീനർ, പഞ്ചായത്ത് കൃഷി വികസന സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സഹോദരൻ: പ്രവാസി കോൺഗ്രസ് വട്ടംകുളം മണ്ഡലം മുൻ പ്രസിഡൻറ് പരേതനായ കൊടക്കാട്ട് കോയ.