കൂട്ടായി: പുതിയകത്ത് പരേതനായ കുഞ്ഞിപ്പയുടെ മകൻ അഫ്സൽ (42) ഖത്തറിൽ നിര്യാതനായി. ഖത്തർ സനയ്യയിൽ ഓട്ടോ മൊബൈൽ കമ്പനി ജീവനക്കാരനും ഖത്തർ ഒ.ഐ.സി.സി ഭാരവാഹിയുമാണ്. മാതാവ്: മറിയം ബീവി. ഭാര്യ: ജസീറ ആലത്തിയൂർ. മക്കൾ: ലിയ ഫാത്തിമ, അനൽ അബൂബക്കർ. സഹോദരങ്ങൾ: അഡ്വ. നസ്റുല്ല (ഡി.സി.സി സെക്രട്ടറി), സാദിഖ്, ജൈസൽ ബാബു, ഫാത്തിമ ബീഗം, ഫൗസിയ, റജീന, പരേതനായ റഹീം. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് കൂട്ടായി പുതിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.