മംഗലംഡാം: മന്ദത്തുകുണ്ട് പരേതനായ ഹസൻ കുട്ടിയുടെ മകൻ മുഹമ്മദ് കാസിം (50) കുഴഞ്ഞുവീണ് മരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സഹോദരനോടൊപ്പം മൊപ്പഡിൽ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. വഴിമധ്യേ തളർച്ച തോന്നിയതോടെ ഓട്ടോറിക്ഷയിൽ ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. ഭാര്യ: സലീന. സഹോദരങ്ങൾ: മുഹമ്മദ് മുസ്തഫ, മുഹമ്മദ് സിദ്ദീഖ്, മുഹമ്മദ് അഷ്റഫ്, ബീവിക്കുട്ടി, സൈനബ, സുബൈദ, റഷീദ.