നെടുങ്കണ്ടം: ചന്തയിൽ അവശനിലയില്‍ കണ്ടെത്തിയ ചെരിപ്പ് തുന്നല്‍ തൊഴിലാളിയെ വിദഗ്ധ ചികിത്സക്കായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. നെടുങ്കണ്ടം സ്വദേശി നൗഷാദാണ് (45) ശനിയാഴ്ച രാത്രി മരിച്ചത്. നെടുങ്കണ്ടം ചന്തയിൽ ചെരിപ്പ് തുന്നി ഉപജീവനം കഴിച്ചിരുന്ന നൗഷാദ് ഇവിടെ തന്നെ ഇടുങ്ങിയ മുറിയില്‍ ഒരാഴ്ചയായി അവശനിലയില്‍ കിടന്ന വിവരം ആരും അറിഞ്ഞിരുന്നില്ല. മലമൂത്ര വിസര്‍ജനം നടത്തി ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് എത്തിയ സമീപവാസികൾ വിവരം പഞ്ചായത്ത് പ്രസിഡൻറ് ശോഭന വിജയെന അറിയിച്ചു. പ്രസിഡൻറിെൻറ നേതൃത്വത്തില്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സക്കായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. നെടുങ്കണ്ടം പൊലീസ് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.