കൊണ്ടോട്ടി: കോടങ്ങാടിന് സമീപം കുന്നുംപുറം റോഡില്‍ ലോറി മറിഞ്ഞ് യുവാവ് മരിച്ചു. അരിമ്പ്ര എടാടിയില്‍ കുറുത്തേടത്ത് പരേതനായ കുഞ്ഞിമുഹമ്മദിെൻറ മകന് മുഹമ്മദ് സഹലാണ് (24) മരിച്ചത്. കോടങ്ങാട് ഭാഗത്തേക്കുപോകുമ്പോള് ഇറക്കത്തില്‍ നിയന്ത്രണവിട്ട് മറിയുകയായിരുന്നു. രാവിലെ എട്ടരയോടെയാണ് അപകടം. ഡ്രൈവര്‍ രക്ഷപ്പെട്ടു. മുഹമ്മദ് സഹലിനെ നാട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ഹഫ്സത്ത്. സഹോദരങ്ങള്‍: സാജില്‍, സജീര്‍, റസിയ, ബുഷ്റ, സമീറ. മൊറയൂരിൽ വാഹന വില്പന കേന്ദ്രത്തില്‍ ജോലിക്കാരാനാണ് സഹല്‍.