കരുവാരകുണ്ട്: പുത്തനഴി പുളിയക്കോട് കൊക്കാഞ്ചേരി മുഹമ്മദ് മുസ്ലിയാർ (വാപ്പുട്ടി മുസ്ലിയാർ -67) നിര്യാതനായി. നാലരപ്പതിറ്റാണ്ട് വിവിധ മദ്റസകളിൽ അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: ആസ്യ മച്ചിങ്ങൽ. മക്കൾ: ഡോ. സൈനുൽ ആബിദീൻ ഹുദവി (അസി. പ്രഫ. എം.എസ്.ടി.എം ആർട്സ് ആൻഡ് സയൻസ് കോളജ്, പൂപ്പലം), അലാവുദ്ദീൻ ഹുദവി (റിസർച് സ്കോളർ, കോഴിക്കോട് സർവകലാശാല), ആരിഫുദ്ദീൻ ഹുദവി (അധ്യാപകൻ), ഫസലുൽ ആബിദീൻ ഹുദവി (അധ്യാപകൻ), നൂർജഹാൻ, സജ്മ ഷെറിൻ. മരുമക്കൾ: ഫിറോസ് (കുട്ടത്തി), നുസൈബ (മമ്പാട്ടുമൂല), ഉമ്മു ഹബീബ (എടപ്പറ്റ), മുഹ്സിന വഫിയ്യ (പയ്യാക്കോട്).