ചാത്തന്നൂർ: ദുബൈയിൽനിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു.
പേരൂർ താഹാമുക്ക് എസ്.എസ് നിവാസ് വെള്ളൂച്ചിറ വീട്ടിൽ ഷഹാലുദ്ദീെൻറയും (മുനിസിഫ് കോടതി, അടൂർ) ഷോഫിൻസാ ബീവിയുടെയും മകനായ ഷഹനാസ് (24) ആണ് മരിച്ചത്.
ഇയാളൊടൊപ്പമുണ്ടായിരുന്ന പേരൂർ സ്വദേശി അഭിജിത്ത് (24) ആണ് പരിക്കുകളോടെ രക്ഷപെട്ടത്. ഞായറാഴ്ച രാത്രി പത്തേമുക്കാലോടെ ഇത്തിക്കര കൊച്ചുപാലത്തിനടുത്ത് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു.
ചാത്തന്നൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സഹോദരങ്ങൾ: മുഹമ്മദ് ജുബിൽ, മുഹമ്മദ് ആഷിക്ക്.