പാങ്ങോട്: പാങ്ങോട് അല്‍ സഫയില്‍ ഡോ. അബ്ദുല്‍ കലാമിെൻറ (റിട്ട.അസോസിയേറ്റ് പ്രഫസര്‍, ഇക്ബാല്‍ കോളജ്, പെരിങ്ങമ്മല). ഭാര്യ ഡോ. നസീഹത്ത്. എസ് (54- ലൈബ്രേറിയന്‍, പാങ്ങോട് മന്നാനിയാ കോളജ് ഓഫ് ആര്‍ട്സ് ആൻഡ് സയന്‍സ്) നിര്യാതയായി. മക്കള്‍: ആസാദ് (യു.എ.ഇ), അലിഫ് (കോഗ്നിസെൻറ്, ചെന്നൈ). മരുമകള്‍: അമീനാ അന്‍സാറുദ്ദീന്‍.
സഹയാത്രികര്‍ക്ക് സലാം എന്ന പേരില്‍ ഹജ്ജ് യാത്രാനുഭവ കൃതി രചിച്ചിട്ടുണ്ട്. മാന്നാനിയാ കോളജ് ഗവേണിങ് ബോഡി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, മാനേജര്‍ കടയ്ക്കല്‍ അബ്ദുൽ അസീസ് മൗലവി, പ്രിന്‍സിപ്പല്‍ ഡോ. പി. നസീര്‍, കോളജ് സൂപ്രണ്ട് കടയ്ക്കല്‍ ജുനൈദ് എന്നിവര്‍ അനുശോചിച്ചു.