ദുബൈ: ദേര നൈഫ് സൂക്കിൽ നാലര പതിറ്റാണ്ടായി വസ്ത്ര വ്യാപാരം നടത്തുന്ന തൃശൂർ ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി കാരപ്പുറത്ത് അബ്ബാസ് ഹാജി (70) ദുബൈയിൽ നിര്യാതനായി. കേരളത്തിലെ മത സാംസ്കാരിക സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഖബറടക്കം ദുബൈ അൽകൂസ് ഖബർസ്ഥാനിൽ നടന്നു. ഭാര്യ: സുഹറ. മക്കൾ: സമീർ, യാസിർ, സമീറ. മരുമക്കൾ: ഷിജി, ഹാൻസി, സകീർ.