പുന്നയൂർക്കുളം: ഗൾഫിൽനിന്ന് എത്തിയ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുന്നൂക്കാവ് ശാന്തി നഴ്സിങ് ഹോമിന് കിഴക്ക് അന്തൂരയിൽ അബൂബക്കറിെൻറ മകൻ ഷബീറാണ് (32) മരിച്ചത്. തിങ്കളാഴ്ച രാവിലെ കിടപ്പുമുറിയിലെ കുളിമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗൾഫിൽനിന്ന് രണ്ടാഴ്ച മുമ്പാണ് ഷബീർ നാട്ടിലെത്തിയത്.വടക്കേകാട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ പഞ്ചായത്ത് െതരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച ആന്തൂരയിൽ മുസ്തഫയുടെ (മുത്തു) സഹോദരനാണ് ഷബീർ. ഭാര്യ: ഷംന. മകൾ: അലീഷ. മറ്റു സഹോദരങ്ങൾ: താഹിറ, നെസി. ഖബറടക്കം ചൊവ്വാഴ്ച.