കൊട്ടാരക്കര: ഗൃഹനാഥനെ വീടിന് സമീപത്തെ തോടിനോട് ചേർന്ന് മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ സുധീഷ് ഭവനത്തിൽ സുനിൽ (46) ആണ് മരിച്ചത്. രണ്ടുദിവസമായി ഇയാളെ കാണാനില്ലായിരുന്നു. ബന്ധുക്കൾ അന്വേഷണം നടത്തുകയും കൊട്ടാരക്കര പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെയാണ് തോട്ടരികിൽ മൃതദേഹം കണ്ടെത്തിയത്. കൊട്ടാരക്കര പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. ഭാര്യ: ഉഷ. മക്കൾ: സുനിത, സുധീഷ്.