അഗളി: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരിച്ചു. പുതൂർ പഞ്ചായത്ത് വെന്തവട്ടി ഊരിലെ പൊന്നി-രാമസ്വാമി ദമ്പതികളുടെ രണ്ടുദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് തൂക്കക്കുറവോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. മരണ കാരണമറിയാനായി പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റിയതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.