കല്ലടിക്കോട്: മരക്കൊമ്പ് വെട്ടുന്നതിനിടെ തൊഴിലാളി കിണറ്റിലേക്ക് വീണ് മരിച്ചു. മുതുകുറുശ്ശി ആളാറാംപടി ചുള്ളിപ്പാറ വീട്ടിൽ വേലായുധെൻറ മകൻ നാരായണൻ (57) ആണ് മരിച്ചത്. തെക്കുപുറത്തെ ഒരു വീട്ടിൽ മരത്തിെൻറ കൊമ്പ് വെട്ടുന്നതിനിടെ കാൽ തെറ്റി വീഴുകയായിരുന്നു. ഉടൻ നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് തച്ചമ്പാറ ഇസാഫ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഭാര്യ: ശാന്തകുമാരി. മക്കൾ: അഞ്ജന, അർച്ചന.