കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ ജമാഅത്തെ ഇസ്ലാമി ആദ്യവനിതാ പ്രവർത്തകയും വട്ടപറമ്പ് വനിതാഘടകം നാസിമത്തുമായ തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് (വട്ടപറമ്പ്) പുള്ളിയിൽ വീട്ടിൽ പരേതരായ വാവാകുഞ്ഞ് ലബ്ബയുടെ മകളും പി.എസ്.സി റിട്ട. ഡെപ്യൂട്ടി സെക്രട്ടറി അബ്ദുൽറഹുമാെൻറ ഭാര്യയുമായ ആബിദാതങ്കം (73) നിര്യാതയായി. അസുഖത്തെതുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചയായിരുന്നു അന്ത്യം. 1979-80 കാലഘട്ടത്തിലാണ് ജമാഅത്തെ ഇസ്ലാമിയിൽ സജീവ സാന്നിധ്യമായത്. ആദ്യ കാലഘട്ടത്തിൽ ജമാഅത്തെ ഇസ്ലാമി പുതിയകാവ് വനിതാഘടകം നാസിമത്തായിരുന്നു. ആറു വർഷക്കാലം കരുനാഗപ്പള്ളി ഏരിയ വനിതാ വിഭാഗം കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്.
മക്കൾ: ഫൈസി ജെയ്ഹാൻ (അബൂദബി), അഫ്സൽ (എസ്.ഐ, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ), അഡ്വ. ഫൈസൽ (സെക്രട്ടറി, കരുനാഗപ്പള്ളി നഗരസഭ). മരുമക്കൾ: ഇഖ്ബാൽ (അബൂദബി ട്രാൻസ്ഫോമർ ഡെപ്യൂട്ടി മാനേജർ. അബൂദബി), റസീന, ഹസീന.