ബാലരാമപുരം: അവശനിലയിൽ കുളിമുറിയിൽ കണ്ടെത്തിയ ആറുമാസം ഗർഭിണിയായ യുവതിയും ഗർഭസ്ഥ ശിശുവും മരിച്ചു. ബാലരാമപുരം കട്ടച്ചൽകുഴി സോപാനത്തിൽ സുനുവിെൻറ ഭാര്യ വൃന്ദ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം.
കുളിമുറിയിൽ പോയി വളരെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് സുനു എത്തി നോക്കുമ്പോൾ അബോധാവസ്ഥയിലായായിരുന്നു വൃന്ദ. ഉടനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. വൈകീട്ട് നാലോടെ വൃന്ദയും മരിച്ചു. മൂത്തമകൾ: അഹല്യ. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കും.