നേമം: മാർബിൾ കയറി വന്ന ടിപ്പർ ലോറി ഓട്ടോയിലിടിച്ച് ഡ്രൈവർ മരിച്ചു. തച്ചോട്ടുകാവ് മച്ചിനാട് ഗ്രേസ് ഭവനിൽ അജയലാൽ (46) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് തച്ചോട്ടുകാവ് മഞ്ചാടി റോഡിലായിരുന്നു അപകടം. സവാരിക്കാരെ എടുക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ടിപ്പർ പിന്നിൽ ഇടിക്കുകയായിരുന്നു. റോഡിൽ വീണ അജയലാലിെൻറ തലയിലൂടെ ടിപ്പർ കയറി തൽക്ഷണം മരിച്ചു.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് രണ്ട് മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. എസ്.വി ആശയാണ് അജയലാലിെൻറ ഭാര്യ. മക്കൾ: അക്ഷയ്, ആബേൽ.