വെള്ളറട: നിയന്ത്രണംവിട്ട പിക്-അപ് വാനിടിച്ച് യുവാവ് മരിച്ചു. കുന്നത്തുകാല്‍ ചിമ്മിണ്ടികട്ട റത്തല അമ്പിളി വിലാസത്തില്‍ ശങ്കരപ്പിള്ള അമ്പിളിയമ്മ ദമ്പതികളുെട മകന് സന്തോഷ് കുമാറാണ് (38) മരിച്ചത്.
തിങ്കളാഴ്ച ൈവകീട്ട് നാലിന് കുന്നത്തുകാല്‍ മഞ്ചവിളാകം റോഡില്‍ പനവിളയിലായിരുന്നു സംഭവം. സുഹൃത്തിെൻറ ബൈക്കിനരികില്‍ നിൽക്കുേമ്പാൾ നിയന്ത്രണം വിട്ടെത്തിയ വാന്‍ ബൈക്കിനെയും സന്തോഷിെനയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സന്തോഷ് കുമാറിനെ ഉടന്‍ തന്നെ നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വീട്ടുവളപ്പില്‍ സംസ്കരിച്ചു. സഹോദരങ്ങൾ: സന്ധ്യ, സൗമ്യ. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.