പൊന്നാനി: പരേതനായ ഇസ്ലാമിക പണ്ഡിതൻ എൻജിനീയർ എ.എം. ഉസ്മാെൻറ മകൻ റിട്ട. എൻജിനീയർ എ.എം. മുഹമ്മദ് അഷറഫ് (75) നിര്യാതനായി. കോഴിക്കോട് എൻ.ഐ.ടി.യിൽ അസി. പ്രഫസറായി ജോലിചെയ്തിട്ടുണ്ട്. ജിദ്ദ, റിയാദ് പൊന്നാനി അസോസിയേഷൻ പ്രസിഡൻറും റിയാദ് ഇസ്ലാഹി സെൻററിെൻറ സ്ഥാപക പ്രസിഡൻറുമായിരുന്നു. ലേൺ ദ ഖുർആൻ പ്രോജക്ടിന് തുടക്കം കുറിച്ചവരിൽ ഒരാളായിരുന്നു. ഭാര്യ: പരേതനായ പി.ഡബ്ല്യൂ.ഡി സൂപ്രണ്ടിങ് എൻജിനീയർ കെ.വി. അബ്ദുൽ അസീസിെൻറ മകൾ സുലൈഖ. മക്കൾ: ഫൗസിയ, ഫുവാദ് (ഇരുവരും ദുബൈ), ഫൗസാൻ. മരുമക്കൾ: ജംഷി (ദുബൈ), അസീജ, അസീറ. സഹോദരങ്ങൾ: എ.എം. സാലിഹ്, എ.എം. അമീൻ (എൻ.ഐ.ടി കോഴിക്കോട്), ദാവൂദ് (ഒമാൻ), ആമിന ബീവി (ചെന്നൈ).