കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കരിമ്പ പനയമ്പാടത്ത് കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആലത്തൂർ മേലാർക്കോട് ചാട്ടറ പറമ്പിൽ കുമാരെൻറ മകൻ രതീഷാണ് (36) മരിച്ചത്. കൂടെ സഞ്ചരിച്ച ഭാര്യ ധന്യയെയും (26) മകൻ അമർനാഥിനെയും (അഞ്ച്) പരിക്കുകളോടെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് 4.30നായിരുന്നു അപകടം. കാർ ബൈക്കിലിടിച്ച് നിയന്ത്രണംവിട്ട് ലോറിയിടിക്കുകയായിരുന്നു. രതീഷും കുടുംബവും കാഞ്ഞിരത്തെ ഭാര്യവീട്ടിലേക്ക് പോകുേമ്പാഴാണ് സംഭവം. രതീഷിെൻറ മൃതദേഹം വ്യാഴാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. നിർമാണ തൊഴിലാളിയാണ്. ആരവ് നാഥ് മരിച്ച രതീഷിെൻറ മറ്റൊരു മകനാണ്.