കരുനാഗപ്പള്ളി: കോവിഡ് ബാധിച്ച് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തൊടിയൂർ കല്ലുകടവ് അനിൽ ഭവനത്തിൽ ഭാസ്കരൻ (75) ആണ് മരിച്ചത്. ഭാര്യ: ലീല. മക്കൾ: അനിൽകുമാർ, ഹരിലാൽ, ഹരിദാസ്, അമ്പിളി. മരുമക്കൾ: ശ്രീലത, ഷൈനിയോരാജ്, കുഞ്ഞുമോൾ, രമേശൻ. കരുനാഗപ്പള്ളി ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് കെയർ സെൻററിലെ വളൻറിയർമാരും കല്ലേലിഭാഗം മേഖല കമ്മിറ്റിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകരും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ആർ. ശ്രീജിത്ത്, സദ്ദാം, സുരേഷ് പനയ്ക്കൽ, രവീന്ദ്രനാഥ് കണ്ടോലിൽ, വിക്രമൻപിള്ള, സുനീർ എന്നിവർ നേതൃത്വം നൽകി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.