കിളിമാനൂർ: സ്വാതന്ത്ര്യസമര സേനാനി, കിളിമാനൂർ പുതിയകാവ് അണക്കപ്പറമ്പ് പഞ്ചാക്ഷരിയിൽ ആർ. രവീന്ദ്രൻ (100) നിര്യാതനായി. ആർ.എസ്.പിയുടെ കിളിമാനൂരിലെ ആദ്യകാല പ്രാദേശിക നേതാവായിരുന്നു രവീന്ദ്രൻ. ശ്രീകണ്ഠൻനായർ, ബേബി ജോൺ, ടി.കെ. ദിവാകരൻ എന്നിവരോടൊത്ത് പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രമാദേവി. മക്കൾ: ശ്രീലത, ബൈജു, റോബിൻ, ബസന്ത്. മരുമക്കൾ: പരേതനായ രാജേന്ദ്രപ്രസാദ്, ലീന, പ്രീന, സുന്ദർശനൻ. സഞ്ചയനം 19ന് രാവിലെ എട്ടിന്.