മതിലകം: തനിച്ച് താമസിച്ചിരുന്നയാളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മതിലകം പള്ളി വളവ് ഓലപ്രത്ത് വീട്ടിൽ പരേതനായ പോൾ മാസ്റ്ററുടെ മകൻ ബിനു പോൾ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് വീട്ടിലെത്തിയ ബന്ധുവാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. മതിലകം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.