കരുനാഗപ്പള്ളി: സ്കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന മുൻ പ്രവാസിയും ഡ്രൈവേഴ്സ് യൂനിയൻ അംഗവുമായ തഴവ പാവുമ്പ അഞ്ചാം വാർഡിൽ വലിയവിട്ടിൽ (മേലുട്ട്) മുരളീധരൻപിള്ള (73) മരിച്ചു.
ബുധനാഴ്ച വൈകീട്ട് പാവുമ്പ പറമ്പത്ത് ജങ്ഷനിലായിരുന്നു അപകടം. കൊല്ലത്തെ സ്വകര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന മുരളീധരൻ പിള്ള വ്യാഴാഴ്ച രാത്രി 10ഓടെയാണ് മരിച്ചത്. മണപ്പള്ളി ജങ്ഷനിൽ ടെമ്പോ സർവിസ് നടത്തുകയായിരുന്നു.
ഭാര്യ: തങ്കമണിയമ്മ. മകൻ: അമിതാബ്, മരുമകൾ: രജിന.