പാറശ്ശാല: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പാറശ്ശാല കുഴിഞ്ഞാംവിള ചൂരക്കുഴി മേക്കേക്കര പുത്തന്‍ വീട്ടില്‍ മീനയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30 നായിരുന്നു സംഭവം. ഭർത്താവ് ഷാജി പൊഴിയൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മരപ്പണിക്കാരനാണ് ഷാജി.
പഞ്ചായത്തില്‍നിന്ന് വീട് നവീകരണത്തിന് ലഭിച്ച തുകയിൽനിന്ന് മദ്യപിക്കാന്‍ കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. വൈകീട്ട് മദ്യപിെച്ചത്തിയ ഷാജി ഭാര്യയെ തല്ലി. രാത്രി 11.30 ഓടെ ഉപദ്രവം സഹിക്കാനാകാതെ മീന വീട്ടിനു പുറത്തേക്കോടുകയായിരുന്നു. പിറകെയെത്തിയ ഷാജി ഭാര്യ മീനയെ വെട്ടി. നിലവിളികേട്ട് നാട്ടുകാരും ബന്ധുക്കളുെമത്തിയാണ് മീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മക്കള്‍ ഷാരോണും ശ്യാമും ഉറക്കത്തിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ച 3.30ന് മരിച്ചു. മൃതദേഹം പോസ്റ്റ്േമാര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി.