തിരൂരങ്ങാടി: ഒഴുർ കോറാട് സ്വദേശിയും കൊടിഞ്ഞി അൽ അമീൻ നഗറിൽ താമസക്കാരനുമായ വരിക്കോട്ടിൽ അലി (75) കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ എട്ടിനാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. വെള്ളിയാഴ്ചയാണ് മരിച്ചത്. ഭാര്യ: പരേതയായ പാത്തുമ്മു. മക്കൾ: സൈതലവി, ഷാഫി, ബുഷ്റ, നസീറ. മരുമക്കൾ: അബൂബക്കർ സിദ്ദീഖ്, സുബൈർ, റാഷിദ, ഷംന.