അമ്പലപ്പുഴ: ദേശീയപാതയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഓേട്ടാ ഡ്രൈവറും കരൂർ കൂനത്തും പറമ്പിൽ ദാമോദരെൻറ മകനുമായ മധു (57) മരിച്ചു. കരൂർ അയ്യൻകോയിക്കൽ ക്ഷേത്രത്തിനുസമീപം തിങ്കളാഴ്ച വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം. രണ്ട് കാറും രണ്ട് ഓട്ടോ ടാക്സിയുമാണ് അപകടത്തിൽപെട്ടത്. പൂർണമായും തകർന്ന ഓട്ടോയിലെ യാത്രക്കാരൻ പുറക്കാട് വാസുദേവപുരം പെരുമ്പള്ളിയിൽ പ്രകാശിനും (60) പരിക്കേറ്റിരുന്നു. ഭാര്യ: വിജയമ്മ. മക്കൾ: മനീഷ്, മനു. മരുമക്കൾ: ദീപ, സുജിത.