മറയൂർ: ചിന്നാർ വന്യജീവി സങ്കേത്തിെല ചമ്പക്കാട്കുടിയിൽനിന്ന് കാണാതായ ആദിവാസി യുവാവ് മുരുകേശനെ (35) ആറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. അവിവാഹിതനായ ഇയാൾ ഒറ്റക്കാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ മീൻപിടിക്കാൻ പോയതായി പറയപ്പെടുന്നു. കാണാതായതോടെ വെള്ളിയാഴ്ച ഉച്ചയോടെ ആദിവാസി കുടിയിലുള്ളവർ തിരച്ചിൽ ആരംഭിച്ചു. വൈകീട്ട് കുടിക്കുസമീപം പാമ്പാറ്റിൽ പാറയിടുക്കിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മറയൂർ പൊലീസ് മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.