അടൂർ: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന പള്ളിക്കൽ അനിൽഭവനത്തിൽ അനൂപ് (34) മരിച്ചു. പെയിൻറിങ് തൊഴിലാളിയായിരുന്നു.
മാർച്ച് 31ന് രാത്രി 9.30ന് ചേന്നം പള്ളിയിൽ നടന്നുപോകുന്നതിനിടെ കാറിടിച്ച് തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. കോട്ടയം മെഡിക്കൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ മാസം മൂന്നിന് മരിച്ചു. അപകടവിവരം അടുത്തിടെയാണ് ബന്ധുക്കൾ അറിഞ്ഞത്. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം കഴിഞ്ഞ ദിവസമാണ് തിരിച്ചറിഞ്ഞത്.
മാതാവ്: ശ്യാമള. സഹോദരങ്ങൾ: അനിൽകുമാർ, അതുല്യ.