ചവറ: അപകടത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. പന്മന കളരി വേലിയില്‍ പുത്തന്‍വീട്ടില്‍ അബ്ദുൽ ജബ്ബാർ (68) ആണ് മരിച്ചത്. ഏപ്രിൽ മൂന്നിന് ദേശീയപാതയില്‍ നല്ലേഴുത്തുമുക്കില് രാത്രി ഒമ്പതോടെയായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ സ്കൂട്ടറിടിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ചു. ഭാര്യ: നബീസാ ബീവി. മക്കള്‍: ഷമീര്‍, ഷമീമ, ഷഹ്ന. മരുമക്കള്‍: സാബിറ, നൗഷാദ്, കബീര്‍. കെ.എം.എം.എല്‍ റിട്ട. എംപ്ലോയീസ് ആര്.എസ്.പി ചവറ മണ്ഡലം അംഗവും കെ.എം.എം.എല്‍ കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡൻറുമായിരുന്നു.