അയത്തിൽ: പള്ളിമുക്ക് കോളജ് നഗർ സായുജ്യത്തിൽ എ.എ. കലാം (68) നിര്യാതനായി. കോൺഗ്രസ് കിളികൊല്ലൂർ മുൻ മണ്ഡലം പ്രസിഡൻറ്, കൊല്ലം കോർപറേഷൻ റസിഡൻറ്സ് വെൽഫെയർ സഹകരണ സംഘം വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എം.എസ്. സയൂജ (റിട്ട. അസിസ്റ്റൻറ് പ്രോജക്ട് ഓഫിസർ, സാമൂഹിക വികസന വകുപ്പ്, കൊല്ലം). മക്കൾ: അജ്മൽ കലാം (ദുബൈ), അനുഷാ കലാം (കുവൈത്ത്). മരുമക്കൾ: ഐഷാ അജ്മൽ (ദുബൈ), അൽഫാൻ അലി (കുവൈത്ത്).