ആര്യനാട്: എരുമോട് ദ്വാരകയിൽ റിട്ട. അധ്യാപകൻ പി. കൃഷ്ണൻ നായർ (82) നിര്യാതനായി. ആര്യനാട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ദീർഘകാലം അധ്യാപകനും വിവിധ സ്കൂളുകളിൽ ഹെഡ്മാസ്റ്ററുമായിരുന്നു. ഭാര്യ: ആർ. രുക്മിണിയമ്മ (റിട്ട.ഹെഡ്മിസ്ട്രസ്). മക്കൾ: ശ്രീദേവി, ശ്രീകുമാർ (ആർട്ടിസ്റ്റ്), ശ്രീലാൽ (അധ്യാപകൻ, ഈഞ്ചപ്പുരി വെൽഫെയർ എൽ.പി.എസ്). മരുമക്കൾ: രാജശേഖരൻ നായർ (റിട്ട.എംപ്ലോയ്മെൻറ് ഓഫിസർ), ശ്രീജ (അധ്യാപിക, കുച്ചപ്പുറം ക്രൈസ്റ്റ് നഗർ സ്കൂൾ), മിനികൃഷ്ണ (അധ്യാപിക, കുറ്റിച്ചൽ ഗവ.ഹയർസെക്കൻഡറി സ്കൂൾ പരുത്തിപ്പള്ളി). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.