തിരൂരങ്ങാടി: ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗർ വടക്കൻ തരീക്കോട്ട് ഇബ്രാഹിംകുട്ടിയാണ് (57) മരിച്ചത്. ഏപ്രിൽ എട്ടിന് രാത്രി എേട്ടാടെ കൊടിഞ്ഞി പാലാ പാർക്കിന് സമീപമായിരുന്നു അപകടം. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: നഫീസ. മക്കൾ: മെഹബൂബ്, ഉമൈമത്ത്, ആയിശാബി, ഷാനിബ. മരുമക്കൾ: സലീം, മൻസൂർ (ഇരുവരും പരപ്പനങ്ങാടി).