വളാഞ്ചേരി: സ്വകാര്യ ബസ് തട്ടി പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. അത്തിപ്പറ്റ സ്വദേശി പാറങ്ങാട്ടുപറമ്പിൽ വേലായുധനാണ് (77) മരിച്ചത്. വ്യാഴാഴ്ച അത്തിപ്പറ്റ മൂച്ചിയിലായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഷൊർണൂർ വള്ളത്തോൾ നഗർ പുണ്യതീരം ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: രാധ. മക്കൾ: ജിഷ, നിഷ, ദീപ, ജീനേഷ്. മരുമക്കൾ: ബാബു, ഷിജു, കുമാരൻ.