തുറവൂർ: കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രികനായ പത്രജീവനക്കാരൻ മരിച്ചു. ‘മെട്രോ വാർത്ത’ ആലപ്പുഴ സർക്കുലേഷൻ മാനേജറും കളരിക്കൽ വെളിയിൽ വീട്ടിൽ പത്മനാഭെൻറ മകനുമായ കെ.പി. ബാബുവാണ് (59) മരിച്ചത്. മുമ്പ് കേരള കൗമുദിയിലും ജോലി ചെയ്തിരുന്നു. ദേശീയപാതയിൽ ആലപ്പുഴ പാതിരപ്പള്ളിയിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം. ബാബു സഞ്ചരിച്ച ബൈക്കിൽ സൂപ്പർഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ബാബുവിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 11ഓടെ മരിച്ചു. 30 വർഷത്തിലേറെയായി തുറവൂർ കളരിക്കൽ ധർമപോഷിണി എസ്.എൻ.ഡി.പി ശാഖയുടെ സെക്രട്ടറിയാണ്. മാതാവ്: അമ്മിണി. ഭാര്യ: അജിതബാബു. മക്കൾ: അഖിൽ ബാബു, ആദിശേഷ് ബാബു. സംസ്കാരം കോവിഡ് പരിശോധനക്കുശേഷം വീട്ടുവളപ്പിൽ നടക്കും.