മണ്ണഞ്ചേരി: രണ്ടാം വാർഡ് കാവുങ്കൽ മുല്ലശ്ശേരി വെളിയിൽ കെ.പി. തങ്കച്ചൻ (63) നിര്യാതനായി. അയ്യങ്കാളി ഫൗണ്ടേഷൻ അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി രക്ഷാധികാരി, കാവുങ്കൽ പൂഞ്ഞിലിക്കാവിൽ ദേവീക്ഷേത്ര ഭരണസമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: തങ്കമ്മ. മക്കൾ: രതീഷ്, അനീഷ് (തൃശൂർ എ.ആർ ക്യാമ്പ്). മരുമക്കൾ: രമ്യ, അനു.