ചെങ്ങന്നൂർ: പെയിൻറ് ചെയ്തുകൊണ്ടിരിക്കെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു. വെണ്മണി ചാങ്ങമല പടിഞ്ഞാറെ ആലുനിൽക്കുന്നതിൽ മനോജ്ഭവനിൽ പരേതനായ മാധവെൻറ മകൻ പ്രസന്നകുമാറാണ് (49) മരിച്ചത്. ശനിയാഴ്ച വൈകീട്ട് ചെറിയാലുംമൂട് കവലക്കുസമീപത്തെ ഒരു വീടിെൻറ രണ്ടാംനിലയുടെമേൽ റോളർ ഉപയോഗിച്ച് പെയിൻറ് ചെയ്യുന്നതിനിടെയാണ് സംഭവം. റോളർ ഉയർത്തി മാറ്റുന്നതിനിടെ സമീപത്തെ 11 കെ.വി ലൈനിൽനിന്ന് ഷോക്കേറ്റ് രണ്ടാം നിലയുടെ ടെറസിൽ വീണു. ചെങ്ങന്നൂരിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് താഴെയിറക്കിയത്. കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബിന്ദു. മക്കൾ: നീതു, പ്രണവ്.