മാന്നാർ: കുട്ടമ്പേരൂർ ഹോമിയോ ആശുപത്രി 16ാം വാർഡിൽ വടക്കേടത്ത് വീട്ടിൽ കെ. കൊച്ചുചെറുക്കൻ (98) നിര്യാതനായി. സിദ്ധനർ സർവിസ് സൊസൈറ്റി 309ാം ശാഖ മുൻ പ്രസിഡൻറാണ്. ഭാര്യ: പരേതയായ ശാരദ. മക്കൾ: എസ്. ലക്ഷ്മി (റിട്ട. അംഗൻവാടി), കെ. തുളസി (റിട്ട. തിരുവിതാംകൂർ ദേവസ്വം ബോർഡ്), കെ. രാജഗോപാൽ (സെക്രട്ടറി, സിദ്ധനർ സർവിസ് സൊസൈറ്റി കുട്ടമ്പേരൂർ), കെ. സുഭദ്ര. മരുമക്കൾ: വി.സി. മുരളീധരൻ (കാർ പെയിൻറർ), കെ. ഗോപി (ഇലക്ട്രീഷ്യൻ), രാധാമണി, കെ. പ്രഭ (ഗൾഫ്). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.