വിഴിഞ്ഞം: മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായ യുവാവിെൻറ മൃതദേഹം കണ്ടെത്തി. പൂവാറിൽ നിന്നുപോയ എരിക്കലുവിള പുരയിടത്തിൽ പനത്താസൻ-ക്രിസ്തീനയമ്മ ദമ്പതികളുടെ മകൻ ജോനാസിെൻറ (33) മൃതദേഹമാണ് ഞായറാഴ്ച രാവിലെ 8.30ഓടെ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കരക്കെത്തിച്ചത്. പൂവാർ കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.വെള്ളിയാഴ്ച പുലർെച്ച രണ്ടിനാണ് ജോനാസും സഹോദരൻ സജിയുമടങ്ങുന്ന അഞ്ചംഗസംഘം പൂവാറിൽനിന്ന് മത്സ്യബന്ധനത്തിന് പോയത്. കടലിൽ നാല് നോട്ടിക്കൽ മൈൽ അകലെ ജോനാസിനെ കാണാതാവുകയായിരുന്നു. കഴിഞ്ഞ രണ്ടുദിവസവും തീരദേശ പൊലീസും തീരസംരക്ഷണ സേനയും മറൈൻ എൻഫോഴ്സ്മെൻറും മത്സ്യത്തൊഴിലാളികളുടെ സംഘവും കടലിൽ െതരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച രാവിലെ ഒമ്പത് വള്ളങ്ങളിലായി മത്സ്യത്തൊഴിലാളികളുടെ സംഘം നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനാണ്. സഹോദരങ്ങൾ: റോബിൻ, സജി, ഷാജിയ.