തളിക്കുളം: നാട്ടിക ഹനുമാൻ ക്ഷേത്രത്തിന് സമീപം പിക്ക് അപ്പ് വാൻ മരത്തിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. തളിക്കുളം തമ്പാൻ കടവ് കണ്ണിച്ചിവീട്ടിൽ ഗിരീഷ് (44) ആണ് മരിച്ചത്. ഗിരീഷ് കടകളിൽ പഴങ്ങൾ വിൽപന നടത്തിവരികയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ മറ്റൊരു വാഹനത്തിൽ ഉരസിയ ശേഷം റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരിൽ ഗിരീഷിനാണ് ഗുരുതര പരിക്കേറ്റത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു. സി.പി.എം പ്രവർത്തകനായിരുന്നു. വാടാനപ്പള്ളി ശങ്കേഴ്സ് സ്റ്റോഴ്സിൽ നേരത്തെ ജീവനക്കാരനായിരുന്നു. മാതാവ്: ദ്രൗപതി. ഭാര്യ: സജിത. മകൾ: വിസ്മയ. സഹോദരങ്ങൾ: ഉണ്ണിക്കുട്ടൻ, അരവിന്ദൻ, വാസന്തി, സാവിത്രി.