അഞ്ചൽ: ഒരുമിച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കേറ്റത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു. ശനിയാഴ്ച രാത്രി എേട്ടാടെ ചണ്ണപ്പേട്ടയിലാണ് സംഭവം. ചണ്ണപ്പേട്ട മെത്രാൻതോട്ടം നാല് സെൻറ് കോളനിയിൽ കമ്പകത്ത് മൂട്ടിൽ വീട്ടിൽ കുട്ടപ്പൻ (43) ആണ് കൊല്ലപ്പെട്ടത്. ചണ്ണപ്പേട്ട വനത്തുമുക്ക് സ്വദേശി ലൈബു(29)വാണ് കൊടുവാൾ ഉപയോഗിച്ച് വെട്ടിയത്. കൃഷിപ്പണിക്കാരായ ഇരുവരും വൈകീട്ടോടെ ലൈബുവിെൻറ വീട്ടിൽ മദ്യപിക്കുന്നതിനിടെ വാക്കേറ്റമുണ്ടായി. തുടർന്ന് ലൈബു കട്ടിലിനടിയിൽ നിന്നും വാക്കത്തിയെടുത്ത് കുട്ടപ്പനെ വെട്ടുകയായിരുെന്നന്നാണ് വിവരം. വൈകിയിട്ടും കുട്ടപ്പനെ കാണാത്തതിനെത്തുടർന്ന് മകൻ വിഷ്ണു അന്വേഷിച്ചെത്തിയപ്പോൾ ലൈബുവിെൻറ വീട്ടിൽ ബഹളം നടക്കുകയായിരുന്നു. തെൻറ മുന്നിൽ െവച്ചാണ് പിതാവിനെ വെട്ടിയതെന്ന് വിഷ്ണു പൊലീസിന് മൊഴി നൽകി. ഭയന്നോടിയ വിഷ്ണു വിവരം നാട്ടുകാരോട് പറഞ്ഞു.നാട്ടുകാർ എത്തിയപ്പോഴേക്കും ലൈബു പുറത്തിറങ്ങി താൻ കുട്ടപ്പനെ കൊന്നുവെന്ന വിവരം പറയുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. കൃത്യത്തിനുശേഷം അവിടെത്തന്നെ നിന്ന ലൈബുവിനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായി വർഷങ്ങളായി പിണങ്ങിക്കഴിഞ്ഞ കുട്ടപ്പൻ മകനോടൊപ്പമാണ് താമസിച്ചിരുന്നത്. ലൈബു നിരവധി കേസുകളിൽ പ്രതിയാണെന്നും ഏതാനും വർഷം മുമ്പ് ഭാര്യയെ തലക്ക് വെട്ടി പരിക്കേൽപിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു. തെൻറ ഭാര്യയെക്കുറിച്ച് കുട്ടപ്പൻ മോശമായി സംസാരിച്ചതാണ് കൊലക്ക് കാരണമെന്ന് ലൈബു പൊലീസിനോട് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.