ചവറ: നല്ലേഴുത്ത് ജങ്ഷനിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പന്മന കളരി കളീക്കേഴുത്ത് വീട്ടിൽ പരേതനായ ശിവദാസൻപിള്ള-വത്സകുമാരി ദമ്പതികളുടെ മകൻ ദിലീപ് (33) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തോടെ ചവറ ഭാഗത്തുനിന്നുവന്ന ദിലീപിെൻറ ബൈക്കിൽ നല്ലെഴുത്ത് ജങ്ഷനിൽ െവച്ച് കാർ ഇടിക്കുകയായിരുന്നു. നിർത്താതെപോയ കാർ പിന്നീട് ശങ്കരമംഗലത്ത് െവച്ച് പിടികൂടി. കാർ ഓടിച്ചിരുന്ന തിരുവനന്തപുരം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. ചികിത്സയിലായിരുന്ന ദിലീപ് ഞായറാഴ്ച രാവിലെയാണ് മരിച്ചത്. സഹോദരങ്ങൾ: ദീപ, ദീപക്.